---
title: "ഒറ്റത്തൈയിൽ നാലംഗ ചീട്ടുകളിസംഘം പിടിയിൽ"
english_title: "Four-member card game gang arrested in Ottathai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312130/Four-member card game gang arrested in Ottathai"
published_at: "2025-08-31T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3baab7aeef_Screenshot_20250831_082751_Samsung_Internet.jpg"
keywords: []
---

# ഒറ്റത്തൈയിൽ നാലംഗ ചീട്ടുകളിസംഘം പിടിയിൽ

> **Lead Summary:** ആലക്കോട്: ഒറ്റത്തൈയിൽ നടന്ന ചീട്ടുകളിയിൽ നിന്ന് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ആലക്കോട്: ഒറ്റത്തൈയിൽ നടന്ന ചീട്ടുകളിയിൽ നിന്ന് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിപ്പാത്ത് വീട്ടിൽ എബിൻ വർഗീസ് (31), താന്നിക്കുഴിപ്പിൽ വീട്ടിൽ ടി. ജോബി (35), കാഞ്ഞിരക്കാട്ട് വീട്ടിൽ വിനീത് തോമസ് (42), വട്ടക്കുഴിയിൽ അനിൽ ഐസക് (42) എന്നിവരാണ് പിടിയിലായത്. എല്ലാവരും ഒറ്റത്തൈ സ്വദേശികളാണ്.

ഇന്നലെ രാത്രി 9 മണിയോടെയാണ് ഒറ്റത്തൈ കുരിശുപള്ളിക്ക് സമീപം ആലക്കോട് എസ്.ഐ കെ. ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 2160 രൂപയും പോലീസ് സംഘം പിടിച്ചെടുത്തു.

ഓപ്പറേഷനിൽ ഗ്രേഡ് എസ്.ഐ എൻ. ജെ. ജോസ്, എ.എസ്.ഐ കെ. മുനീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312130/Four-member card game gang arrested in Ottathai)